കിഴക്കമ്പലം: സ്വാതന്ത്ര്യ ദിനാഘോഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്റ്റേഷൻഓഫീസർ എൻ.എച്ച്. അസൈനാർ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, സി.ഡി.എസ് ചെയർപേഴ്സൺ റാബിയ സലീം എന്നിവർ സംസാരിച്ചു. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും സേന അംഗങ്ങളും നേതൃത്വം നൽകി.