sahayam
ടി.എച്ച്. ശ്രീനാഥ്

മൂവാറ്റുപുഴ: ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ക്യാൻസർ രോഗം ബാധിച്ച് രണ്ടു വർഷമായി തിരുവനന്തപുരം ആർ.സി.സിയിൽ കഴിയുന്ന പെരിങ്ങഴ താണിക്കുഴിയിൽ അജിയുടെ മകൻ ടി.എ. ശ്രീനാഥ് (23) ചികിത്സാ സഹായം തേടുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ശ്രീനാഥിന്റെ ചികിത്സയ്ക്കായി 30 ലക്ഷത്തിലേറെ രൂപ അടിയന്തരമായി ആവശ്യം വന്നിരിക്കുകയാണ്. ലോട്ടറി തൊഴിലാളിയായ പിതാവ് അജി ഇതിനോടകം 10 ലക്ഷം രൂപയിലേറെ മകന്റെ ചികിത്സാവശ്യങ്ങൾക്കായി ചെലവാക്കിക്കഴിഞ്ഞു. സുമനസുകളായ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ മാത്രമേ ഇനി ആവശ്യമുള്ള തുക സമാഹരിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റം രക്ഷാധികാരിയും ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ ചെയർമാനും ആരക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് തോമസ് ചേറ്റൂർ കൺവീനറുമായുള്ള ചികിത്സാ സഹായ സമിതി രൂപീകരിച്ചു. യൂണിയൻ ബാങ്ക് ആരക്കുഴ ബ്രാഞ്ചിൽ അക്കൗണ്ടും ആരംഭിച്ചു. SREENATH T.H, UNION BANK, ARAKUZHZ BRANCH, ACCOUNT NO: 403202010011513, IFSC: UBIN0540323.