raly
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനെയും പഞ്ചായത്ത് അംഗത്തെയും ആക്രമിച്ചതിനെതിരെ ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കടൽ റാലി

കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, പഞ്ചായത്ത് അംഗം അമ്പിളി വിജിൽ എന്നിവരെ കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് ട്വന്റി 20 യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധകടൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം പോഞ്ഞാശേരി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20 നടത്തിയ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. യോഗത്തിൽ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, പഞ്ചായത്ത് അംഗം അമ്പിളി വിജിൽ, വൈസ് പ്രസിഡന്റ് ബിൻസി അജി, ബോബി എം. ജേക്കബ്, വി. ഗോപകുമാർ, ബെന്നി ജോസഫ്, അഡ്വ. ചാർളി പോൾ, തുടങ്ങിയവർ സംസാരിച്ചു.