sndp
എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി നടന്ന പ്രവർത്തക യോഗത്തിൽ ശാഖാ പ്രസിഡന്റ് ടി.കെ. ബാബു സംസാരിക്കുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖയുടെ കീഴിൽ ജയന്തി ആഘോഷങ്ങളുടെ വിജയത്തിനായി 51 അംഗ ആഘോഷ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ ടൗൺ ശാഖാ പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷനായി. കുന്നത്തുനാട് യൂണിയൻ മുൻ പ്രസിഡന്റ്‌ അഡ്വ. ടി.എ. വിജയൻ, ഇരിങ്ങോൾ ശാഖാ പ്രസിഡന്റ്‌ എം. വസന്തൻ, പെരുമ്പാവൂർ ശാഖാ സെക്രട്ടറി സി.കെ. സുരേഷ് ബാബു, യൂണിയൻ കമ്മിറ്റി അംഗം സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.