bjp
.സി.പി.എമ്മിൽനിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നവർക്ക് ഏലൂർ 28-ാം വാർഡിൽ നടന്ന ബി.ജെ.പി യോഗത്തിൽ നൽകിയ സ്വീകരണം

കളമശേരി: ബി.ജെ.പി ഏലൂർവെസ്റ്റ് ഏരിയ 28-ാം വാർഡ് പ്രവർത്തകയോഗം ജില്ലാ സെക്രട്ടറി സീമാ ബിജു ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിൽ നിന്നും രാജിവച്ച് ബി.ജെ.പി യിൽ ചേർന്ന അജീഷ് എച്ച്, നിഖിൽ ബേബി എന്നിവരെ പാർട്ടി അംഗത്വം കൊടുത്ത് സ്വീകരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ പി.വി. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ പി.ബി. ഗോപിനാഥ്, നേതാക്കളായ പി.ടി. ഷാജി, വി.എൻ. വാസുദേവൻ, വി.വി. പ്രകാശൻ, എസ്. ശശികുമാർ, എ.എസ്. ദിവിൽകുമാർ, ടി.എസ്. കൃഷ്ണൻകുട്ടി, എം.എ. സുരേഷ്, മഞ്ജുനാഥൻ, എ.ഡി . അനിൽകുമാർ, സുഷമ എന്നിവർ സംസാരിച്ചു.