കളമശേരി: സി.ഐ.എസ്.എഫ്‌ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആദിത്യ ബിർള എഡ്യൂക്കേഷൻ ട്രസ്റ്റുമായി ചേർന്ന് നടത്തിയ പ്രോജക്ട്മാൻ പദ്ധതി മുഖേന 75,000ത്തിലധികം ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും മാനസികാരോഗ്യ പിന്തുണ ലഭിച്ചു. കൗൺസലിംഗ്, പരിശീലനം, സൈക്കോമെട്രിക് വിലയിരുത്തൽ എന്നിവയിലൂടെ 1,726 ഓഫീസർമാരുടെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നൽകി. ട്രസ്റ്റ് ചെയർപേഴ്സൺ നീർജ ബിർളയും സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ ആർ.എസ്. ഭട്ടിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.