കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയോഗം വിദ്യാനഗറിൽ ബേബി ബാലചന്ദ്രന്റെ വമ്പതിയൽ കൺവീനർ ദീപുദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബേബി ബാലചന്ദ്രൻ ദീപാർപ്പണം നടത്തി. ടി.എൻ. രാജീവ്, ചോറ്റാനിക്കര ഗിരി, ശാഖാ സെക്രട്ടറി പി.എം. വത്സരാജ്, ഭാമ പത്മനാഭൻ, ജോയിന്റ് കൺവീനർ സ്മിതാ രാജൻ, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.