ph
മലയാറ്റൂർ - നീലിശ്വരം പഞ്ചായത്തിന് മുൻപിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ധർണ അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

കാലടി: മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കും എതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. എൽ.ഡി.എഫ് അങ്കമാലി മണ്ഡലം കൺവീനർ അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത് അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി സി.എസ്. ബോസ്, തങ്കച്ചൻ ആലപ്പാടൻ, ഇ.ടി. പൗലോസ്, കെ.പി. ബിനോയ്, കെ.കെ. പ്രഭ, പി.സി. സജീവ്, ആൻ്റണി കിടങ്ങേൻ, മനോജ് നാൽപാടൻ, നെൽസൺ മാടവന, പോളി വാളാഞ്ചേരി, പി.ജെ. ബിജു,

രഘു ആട്ടേത്തറ എന്നിവർ സംസാരിച്ചു.