prathistr
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ തീരുമാനത്തിനെതിരെ തുറവൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു

അങ്കമാലി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ഏരിയാ കമ്മിറ്റി അംഗം ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. കെ.വൈ. വർഗീസ്, കെ.പി. രാജൻ, പുഷ്പ രാഗേഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം തുറവൂർ ജംഗ്ഷനിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തി.