കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പുത്തേത്തുമുകൾ എസ്.സി നഗർ അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു ഇന്ന് രാവിലെ 9.30 ന് നിർവഹിക്കും പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, എഫ്.ഐ.ടി പ്രൊജക്ട് ചീഫ് എൻജിനിയർ ടി.പി. ബൈജു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട്, പട്ടികജാതി വികസന ബ്ളോക്ക് ഓഫീസർ എസ്. സോഫിയമോൾ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, പഞ്ചായത്ത് അംഗം എൻ.ഒ. ബാബു. കെ.കെ. ഏലിയാസ്, എൻ.വി. വാസു, കെ.കെ. രമേശ്, ജിഷാന്ത് പദ്മൻ, വർഗീസ് പാങ്കോടൻ, സലാം കുറ്റിക്കൽ, പി.പി. രാജൻ എന്നിവർ സംസാരിക്കും.