yuth
കിഴക്കേ കുമ്മനോട്ടിൽ റോഡ് ശുചീകരണ പ്രവർത്തനം .ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.എം. മുഹമ്മദ് നാത്തേക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: യാത്ര ദുസഹമായതോടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാട് വെട്ടിമാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി. കിഴക്കേ കുമ്മനോട്ടിലാണ് റോഡിന്റെ ഇരു വശങ്ങളിൽ കാഴ്ച മറച്ച് അപകട ഭീഷണിയായി കാടും പുല്ലും വളർന്നത്. കുമ്മനോട് കുരിശ് മുതൽ റോഡിനിരുവശത്തെയും കാടാണ് വെട്ടി വൃത്തിയാക്കിയത്. റോഡിലെ കാട് വെട്ടിമാറ്റുന്നതിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങിയത്. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.എം. മുഹമ്മദ് നാത്തേക്കാട്ട് ശുചീകരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീക് തേക്കലക്കുടി അദ്ധ്യക്ഷനായി. അബ്ദുൽ ഖാദർ ബാഖവി കുമ്മനോട്, ഇബ്രാഹിം പുത്തൻപുര, മുഹമ്മദ് കൊ​റ്റാലിക്കുടി, ഹൈദ്റോസ് കൊ​റ്റാലിക്കുടി അഡ്വ. ഹസീബ് പുത്തൻപുര, അൻസൽ കടവിലാൻ, ആരിഫ് കീടേത്ത്, അയ്യപ്പൻകുട്ടി, അബ്ബാസ് ഷാനി, റഷീദ് റിഷാദ്, മൈതീൻ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായിട്ടാണ് ശുചീകരണം നടത്തിയത്.