കാക്കനാട്: പട്ടികവിഭാഗം ജനതയുടെ തനത് കലാവതരണ - ഉത്പന്ന പ്രദർശന വിപണന മേളയായ ഗദ്ദികയുടെ സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ഫോർഷോർ റോഡിലെ ട്രൈബൽ കോംപ്ലക്സിൽ നടക്കും. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനാകും. 29 മുതൽ സെപ്തംബർ നാലുവരെ കലൂർ ജവാഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുൻവശത്താണ് ഗദ്ദിക സംഘടിപ്പിക്കുന്നത്.