കൊച്ചി: വരാപ്പുഴ അതിരൂപത ബി.സി.സി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബസംഗമം മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അദ്ധ്യക്ഷനായി. മതബോധന ഡയറക്ടർ ഫാ. വിൻസന്റ് നടുവിലപറമ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, മെമ്പർ യേശുദാസ് പറപ്പിള്ളി, സി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, ജനറൽ കൺവീനർ നിക്‌സൻ വേണാട്ട് എന്നിവർ സംസാരിച്ചു.