കോലഞ്ചേരി: കുമ്മനോട് തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത നവാഹ മഹായജ്ഞവും സമ്പൂർണ രാമായണ പാരായണവും തുടങ്ങി. 15ന് സമാപിക്കും. പി.കെ. വ്യാസൻ അമനകര നേതൃത്വം നൽകും. എല്ലാദിവസവും ജനകീയ ഗണപതി ഹോമം, ദീപാരാധന, ലളിത സഹസ്രനാമജപം എന്നിവയും അന്നദാനവും നടക്കും. സി.ജെ.ആർ. പിള്ള ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.എൻ. സുരേഷ് കുമാർ സെക്രട്ടറി എം.ജി. മനോജ് കുമാർ, ദേവസ്വം മാനേജർ പി.ആർ. രാമദാസ്, ദീപ മുരളി, മഞ്ജു ശശികുമാർ, സി.എസ്. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.