വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം അയ്യമ്പിള്ളി ശാഖാ വാർഷികം പഴമ്പിള്ളി ഭദ്രകാളി ക്ഷേത്രം അന്നദാന മണ്ഡപത്തിൽ വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ. സി, പ്ലസ് ടു ഉന്നത വിജയികൾക്കും ഇതര മേഖലയിൽ മികവ് കാട്ടിയവർക്കും അവാർഡുകൾ സമ്മാനിച്ചു. ഭാരവാഹികളായി കെ.വി.സത്യപാലൻ (പ്രസിഡന്റ്), കെ.ഡി. വാസുദേവൻ (വൈസ് പ്രസിഡന്റ്), കെ.ആർ. രാജേന്ദ്രൻ (സെക്രട്ടറി), എ.വി. ഉണ്ണികൃഷ്ണൻ (ദേവസ്വം സെക്രട്ടറി), പി.എൻ. സുരേഷ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.