vs
തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണം സമ്മേളനം ടി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിൽ സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുസ്മരണം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, വിവിധ കക്ഷിനേതാക്കളായ കെ.ഇ. നിഷ, മുഹമ്മദ് ഈട്ടുങ്ങൽ, ഗായത്രി വാസൻ, സി.കെ. അമീർ, കെ.പി. അശോകൻ, എസ്. രാധാകൃഷ്ണണൻ എന്നിവർ സംസാരിച്ചു. കവി സിറാജ് പുറയാർ രചിച്ച 'വി.എസ്. മനുഷ്യ സ്നേഹി" എന്ന കവിത ആലപിച്ചു.