ആലുവ: 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയിലും കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പീതപതാക ഉയർത്തി. ശാഖയിൽ സെക്രട്ടറി പി.എസ്. ഷാജിയും ഗുരുദർശന കുടുംബ യൂണിറ്റിൽ ശാഖാ പ്രസിഡന്റ് സി.എ. ശിവദാസനും പതാക ഉയർത്തി. കരിയാട് ഡോ. പല്പു കുടുംബ യൂണിറ്റിൽ എം.ആർ. നാരായണൻ, ശ്രീനാരായണ കുടുംബയൂണിറ്റിൽ വനിതാ സംഘം പ്രസിഡന്റ് ഗിരിജാ രാജൻ, ചെമ്പഴന്തി കുടുംബ യൂണിറ്റിൽ എം.കെ. ബിജു എന്നിവരും പതാക ഉയർത്തി. ശാഖാ വൈസ് പ്രസിഡന്റ് ഓമന സുരേന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം പി.കെ. സുരേഷ് അത്താണി, പി.കെ. മോഹനൻ, സി.ആർ. ബിജു, എം.ആർ. മോഹനൻ, ബാബു കരിയാട്, രതി ശ്രീനിവാസ്, സുനിത സുരേഷ്, ടി.എൻ. വിശ്വംഭരൻ, വാസന്തി കരിയാട് എന്നിവർ നേതൃത്വം നൽകി.
അശോകപുരം ശാഖയിൽ പ്രസിഡന്റ് എസ്. രാജൻ പതാക ഉയർത്തി. കനാൽ കവലയിലെ ഗുരുമണ്ഡപത്തിൽ സെക്രട്ടറി കെ.ആർ. ബാലകൃഷ്ണനും പീതപതാക ഉയർത്തി.
കീഴ്മാട് ശാഖയിൽ എം.കെ. രാജീവ് പതാക ഉയർത്തി. സെക്രട്ടറി ഗിരീഷ് കുമാർ സംസാരിച്ചു.
ചൂർണിക്കര ശാഖയിൽ അഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പ്രസിഡന്റ് കെ.വി. സോമശേഖരൻ, സെക്രട്ടറി അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.
തായിക്കാട്ടുകര ശാഖയിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. എസ്.എൻ പുരം ഗുരുമണ്ഡപത്തിന് മുമ്പിൽ ശാഖാ പ്രസിഡന്റ് വിപിനചന്ദ്രൻ പൊന്നംകുളം പതാക ഉയർത്തി. സെക്രട്ടറി ശശി തൂമ്പായിൽ ജയന്തി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് മഹാദേവൻ പുറത്തുംമുറി, ചതയാഘോഷ കമ്മിറ്റി കൺവീനർ മുരളീധരൻ കോഴിക്കാട്ടിൽ, കുടുംബ യൂണിറ്റ് കൺവീനർമാരായ ദിലീപ്കുമാർ, സുബ്രഹ്മണ്യൻ, പ്രകാശൻ പുറത്തുംമുറി, ലോലിത സൂര്യൻ തുടങ്ങിയവർ സംസാരിച്ചു.