പള്ളുരുത്തി: തെരുവിപ്പറമ്പിൽ ടി.ജെ. അലക്സാണ്ടർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡ് വി​തരണം 15ന് നടത്തും. രാവിലെ 10ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹാളിൽ നടക്കുന്ന സമ്മേളനം കോൺഫിഡന്റ് എം.ഡി ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ.എൻ. സുഗുണപാലൻ അദ്ധ്യക്ഷനാകും. ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് മുഖ്യാതിഥിയാകും. പി.എൽ. വിൻസന്റ്, സി. ലിസി ചക്കാലക്കൽ, ടി.ജെ. ആന്റണി എന്നിവർ സംബന്ധിക്കും.

ബെസ്റ്റ് സ്കൂളിന് ഒരുലക്ഷംരൂപയും രണ്ടാമത്തെ സ്കൂളി​ന് അൻപതിനായിരം രൂപയും നൽകും. മികച്ച അദ്ധ്യാപകർക്ക് പുരസ്കാരങ്ങളും വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും നൽകും.

ടി.ജെ. ആന്റണി, സി.കെ. ടെൽഫി, ടി.ജി. യേശുദാസ്, ടി.എ. ജോസഫ് എന്നിവർ നേതൃത്വം നൽകും.