ymca

കൊച്ചി: ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി വൈ.എം.സി.എ പുളിയനം വട്ടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച റാലിയും വടംവലി മത്സരവും മാദ്ധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 50ടീമുകൾ പങ്കെടുത്തു. വടംവലി അസോസിയേഷനാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ജയദേവൻ, വാർഡ് അംഗം പൗലോസ് കല്ലറക്കൽ, ഫാ. ടോജോ വാഴയിൽ, കെ.പി. രാജേന്ദ്രൻ, വൈ.എം.സി.എ പ്രസിഡന്റ് കെ.എൽ. ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ കെ.പി. റിനോജ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഗുരുവായൂർ വെങ്കിടങ്ങ് സ്റ്റാർ വിഷൻ ക്ലബ് ഒന്നാം സ്ഥാനവും പാലക്കാട് പടിക്കപ്പാടം പാസ്‌ക് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.