johnson-vazhappilly
ഇൻഫോപാർക്ക് ലുലു സൈബർ ടവറിൽ രാജഗിരി ആശുപത്രിയുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം രാജഗിരി എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി നിർവഹിക്കുന്നു.

ആലുവ: ഇൻഫോപാർക്ക് ലുലു സൈബർ ടവറിൽ രാജഗിരി ആശുപത്രിയുടെ പുതിയ ക്ലിനിക് എക്സിക്യുട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലുലു ഐ.ടി പാർക്ക് സി.ഇ.ഒ അഭിലാഷ് വല്ലിയവളപ്പിൽ അദ്ധ്യക്ഷനായി.

ലുലു സൈബർ ടവർ 1, 2 എന്നിവിടങ്ങളിലെ 12,000 വരുന്ന ജീവനക്കാർക്ക് ജോലിസ്ഥലത്ത് തന്നെ സൗജന്യമായി മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ലുലു ഗ്രൂപ്പുമായി ചേർന്ന് ക്ലിനിക് ആരംഭിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. രാജഗിരി എച്ച്.ആർ ഡയറക്ടർ ഫാ. ജിജോ കടവൻ, രാജഗിരി ഹെൽത്ത് കെയർ പ്രൊമോഷൻസ് ഡയറക്ടർ വി.എ. ജോസഫ്, ലുലു ഐടി പാർക്ക് ഡയറക്ടർ അബ്ദുൽ റഹ്മാൻ, ഷാനവാസ്, ഡോ. കാർത്തിക് എന്നിവർ പങ്കെടുത്തു.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം.