balayi-mandal

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശി ബാലായി മണ്ഡലിനെയാണ്(31) ഇന്നലെ രാവിലെ ആറോടെ ഈസ്റ്റ് മാറാടി ഹൈസ്‌കൂളിന് സമീപമുള്ള താമസസ്ഥലത്തെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നിർമ്മാണ തൊഴിലാളിയായ ബാലായി മണ്ഡൽ 12 വർഷത്തോളമായി മൂവാറ്റുപുഴ മാറാടിയിൽ കുടുംബത്തോടൊപ്പം താമസിച്ചാണ് ജോലിക്ക് പോയിരുന്നത്. ഇപ്പോൾ തനിച്ചാണ് താമസം. അന്യസംസ്ഥാന തൊഴിലാളിയായ സമീർ മണ്ഡലാണ് ബാലായിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.