sathi-lalu

ആലുവ: ഓണത്തിന് നല്ല ഭക്ഷണം, നല്ല വിപണി ലക്ഷ്യവുമായി കേരള എൻ.ജി.ഒ യൂണിയൻ ആലുവ ഏരിയാ കമ്മിറ്റി കീഴ്മാട് ഫാമിലി ഹെൽത്ത് സെന്ററിൽ ആരംഭിച്ച സംയോജിത പച്ചക്കറി കൃഷി കീഴ്മാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. യൂണിയൻ എരിയാ വൈസ് പ്രസിഡന്റ് എ.ജി. ഷൈജി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റസീല ഷിഹാബ്, യൂണിയൻ ഏരിയാ സെക്രട്ടറി കെ.എ. കൃഷ്ണകുമാർ, യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ആർ. മഹേഷ്‌, കെ.എ. ശ്രീക്കുട്ടൻ, എം.ഐ. സിറാജ്, ടി. കെ സുനിൽകുമാർ, വി.എസ്. സതീശൻ, നിമ്മി ജോബ്, ബിബിൻ പൗലോസ്, ആർ. അനിതദേവി, എസ്.ജി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.