കൊച്ചി: കീഹോൾ ശസ്ത്രക്രിയയിലൂടെ 64കാരന്റെ വൃക്കയിൽ നിന്ന് 22സെന്റി മീറ്റർ വലുപ്പമുള്ള ട്യൂമർ നീക്കം ചെയ്ത് പുതുചരിത്രമെഴുതി കാക്കനാട് സൺറൈസ് ആശുപത്രി. സൺറൈസിലെ യൂറോളജി, മിനിമൽ ആക്‌സസ് സർജറി വിഭാഗങ്ങൾ സംയുക്തമായിട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

രോഗിയുടെ പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ഓപ്പൺ സർജറിക്ക് പകരം കീഹോൾ സർജറി ചെയ്തത്. ഡോ. പ്രശാന്ത് ( മിനിമൽ ആക്‌സസ് സർജറി), ഡോ. മഹേഷ്, ഡോ. ആദിൽ (യൂറോളജി), ഡോ. ഷാജി (അനസ്‌തേഷ്യ) എന്നിവരുടെ നേതൃത്വത്തിലാണ് ചെറിയ മുറിവിലൂടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്യൂമർ പുറത്തെടുത്തത്.

നിലവിലുള്ള മെഡിക്കൽ ജേർണൽ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ കീഹോൾ സർജറിയിലൂടെ വൃക്കയിൽ നിന്നും നീക്കം ചെയ്ത ഏറ്റവും വലിയ ട്യൂമറിന്റെ വലിപ്പം 21സെന്റീമീറ്റർ ആണ്. ചരിത്രത്തിൽ ഇടം നേടിയ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും അവർക്കു പിന്തുണ നൽകിയ നഴ്‌സുമാർ അടക്കുള്ള ജീവനക്കാരെയും അഭിനന്ദിക്കുന്നതായി സൺറൈസ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് എന്നിവർ പറഞ്ഞു.