കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് മലയാളവിഭാഗം പ്രൊഫ. എം.കെ. സാനു അനുസ്മരണം സംഘടിപ്പിച്ചു. മഹാരാജാസ് കോളേജ് മലയാളം വകുപ്പദ്ധ്യക്ഷ ഡോ. സുമി ജോയ് ഓലിയപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സ്വാശ്രയവിഭാഗം ഡീൻ ഡോ. എം.എസ്. കല അദ്ധ്യക്ഷയായി. മലയാളം വകുപ്പ് മേധാവി ഡോ. സൗമ്യ ബേബി, മലയാള സമാജം പ്രസിഡന്റ് കെ.ബി. ജിത്യൂഷ എന്നിവർ സംസാരിച്ചു.