ഉദയംപേരൂർ: ദയ ചാരിറ്റബിൾ സൊസൈറ്റി വാർഷികവും കുടുംബസംഗമവും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ രാജീവ് ചുള്ളിക്കാട് അദ്ധ്യക്ഷനായി. അജികുമാർ നാരായണൻ, പി.ആർ. പുഷ്പാംഗദൻ എന്നിവരെയും മികച്ച വിദ്യാർത്ഥികളേയും ആദരിച്ചു. എം.കെ. ലോഹിതാക്ഷൻ, സി.എസ്. കാർത്തികേയൻ, ടി.ആർ. രാജു എന്നിവർ സംസാരിച്ചു.