k
സമഭാവന 2025 കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ആർ.എൽ.വി ഫെസ്റ്റ് സമഭാവന 2025 കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. സംവിധായകൻ തരുൺമൂർത്തി മുഖ്യാതിഥിയായി പങ്കെടുത്തു. പത്മശ്രീ അവാർഡ് നേടിയ ഡോ. കെ. ഓമനക്കുട്ടിയെ ആദരിച്ചു. ഫൈൻ ആർട്സ് വിഭാഗം നടത്തുന്ന മെഗാ എക്സിബിഷൻ ഉദ്ഘാടനം മാവേലിക്കര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ മനോജ് വയലൂർ നിർവഹിച്ചു

പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിലർ രാധികവർമ്മ,

ഡോ. സുജ ടി.വി, ശോഭ ആനി ജോസഫ്, ഷാർവിൻ എന്നിവർ പ്രസംഗിച്ചു.

ചെണ്ടവിഭാഗം അദ്ധ്യാപകൻ കലാമണ്ഡലം ശ്രീരാജിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മുറിയടന്ത മേളത്തോടെയാണ് അരങ്ങുണർന്നത്. 15ന് സമാപിക്കും.