kmrl
കൊച്ചിയിലെ കനാൽ നവീകരണ പദ്ധതി സംബന്ധിച്ച് ടൗൺഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയും വർക്ക്‌ഷോപ്പും വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കനാൽ നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ആധുനിക കാലത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിലെ കനാൽനവീകരണ പദ്ധതി സംബന്ധിച്ച് ടൗൺഹാളിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിട്ടിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയും വർക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നഗരത്തിലെ കനാലുകളുടെ സ്വഭാവം മാറുന്നതോടെ നീരൊഴുക്ക് കൂടും. അതോടെ വൃത്തി കൈവരും. ജലഗതാഗതത്തിന് വഴിതെളിയും. കനാൽ തീരങ്ങളിൽ നടപ്പാതകളും വിനോദ ഉപാധികളും ഏർപ്പെടുത്തും. അതോടെ നഗര കനാൽത്തീരങ്ങൾ ജനജീവിതത്തിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. വാട്ടർ മെട്രോ കൊച്ചിക്ക് എങ്ങനെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തോ അതുപോലുള്ള ബൃഹത്തായ പദ്ധതിയാണ് ഇതെന്ന് മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു.

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, കളക്ടർ ജി. പ്രിയങ്ക, കൊച്ചി മെട്രോപൊളിറ്റൻ പ്ലാനിംഗ് കൗൺസിൽ ചെയർമാൻ ബനഡിക്ട് ഫെർണാണ്ടസ്
കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്റ, ഡയറക്ടർ (പ്രോജക്ട്സ്) ഡോ.എം.പി. രാംനവാസ്, ജനറൽ മാനേജർ എ. അജിത്, കേരള വാട്ടർ അതോറിട്ടി എൻജിനിയർ സൂപ്രണ്ട് ഷൈജു തടത്തിൽ, കിഫ്ബി അഡ്വൈസർ മാധവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.