നെടുമ്പാശേരി: കെ.എസ്.ആർ.ടി.സി ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് തമിഴ് സ്ത്രീകളുടെ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ ലക്ഷ്മി, മറിയാമ്മ, സിന്ധു എന്നിവരെ ദേശം കുന്നുംപുറത്ത് വച്ചാണ് പിടികൂടിയത്. ബസ് യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് പ്രതികൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നത് മറ്റൊരു യാത്രക്കാരി കണ്ടിരുന്നു. തുടർന്ന് സഹയാത്രികരും ബസ് കണ്ടക്ടറും ചേർന്ന് പ്രതികളെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.