ആലുവ: രാത്രിയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ ആളുടെ ബാഗ് സ്കൂട്ടറിലെത്തിയ സംഘം തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. പറവൂർ സ്വദേശി കൃഷ്ണകുമാറിന്റെ പണമടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. ടാസ് റോഡിലെ കൂൾകെയർ എന്ന സ്ഥാപനത്തിന്റെ മുന്നിൽ ബാഗ് തലയുടെ അടിയിൽ വച്ച് കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് രണ്ടു പേർ സ്കൂട്ടറിലെത്തി ബാഗ് തട്ടിയെടുത്തത്. ഒരാൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിറുത്തിയ ശേഷം മറ്റെയാൾ ഇറങ്ങിയാണ് ബാഗെടുത്തത്. കൃഷ്ണകുമാർ ഇവർക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.