അങ്കമാലി: കറുകുറ്റി പൈനാടത്ത് വീട്ടിൽ പരേതനായ ജോസിന്റെയും ഷീലയുടെയും മകൻ സാജോ പൈനാടത്തിനെ (51) ബഹ്റൈനിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ബഹ്റൈനിൽ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ചെന്നുനോ ക്കിയപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കറുകുറ്റിയിലെ പൊതു പ്രവർത്തകനായിരുന്നു സാജോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഭാര്യ: കണ്ണൂർ പിലാത്തറ കയപ്പിൽ കുടുംബാംഗം ബബിത കെ. പീറ്റർ (അദ്ധ്യാപിക) മകൻ: അലക്സ് ഈഡൻ (നാലാം ക്ലാസ് വിദ്യാർഥി).