school

കുറുപ്പംപടി: വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എല്ലാ സ്‌കൂളുകളിലും പി.ടി.എ.യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് സുരക്ഷ സമിതി യോഗങ്ങൾ വിളിച്ചു ചേർക്കുന്നു. തേവലക്കൽ സ്‌കൂളിൽ വിദ്യാർത്ഥി വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും അഗ്‌നി ശമന സേന, ഫോറസ്റ്റ്, കെ.എസ്.ഇ.ബി, മോട്ടോർ വെഹിക്കിൾ, പൊലീസ്, ആരോഗ്യ വകുപ്പ്, എക്‌സൈസ്, റസിഡന്റ്സ് അസോസിയേഷനുകൾ, ഇതര സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സുരക്ഷ സമിതി യോഗങ്ങൾ വിളിച്ചു കൂട്ടുന്നത്. ഇതിന്റെ ഭാഗമായി മുടക്കുഴ യു.പി.സ്‌കൂളിൽ നടന്ന സുരക്ഷ സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് എ. പോൾ അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക ശ്രീകല, എൻ.ജി.പി.ടി.എ. പ്രസിഡന്റ് അദിഷ്, ഷിജി മാത്യു, ലീല സുനിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.