കാക്കനാട്: പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകളുടെ അസോസിയേഷന്റെ (പാക്സ്) എറണാകുളം ജില്ല കൺവെൻഷൻ കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പി.ബേബി അദ്ധ്യക്ഷനായി. പുതിയ സഹകരണനയം കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതാണെന്നുംം കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിൻമാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള ബാങ്ക് ഡയറക്ടർ പുഷ്പദാസ്, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി.ഷിബു, വി. എം. ശശി, ജോണി അരിക്കാട്ടിൽ, ആർ.ഹരി, വി. സലീം എന്നിവർ സംസാരിച്ചു.