congress
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റി എറണാകുളത്ത് നടത്തിയ പ്രകടനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണം ഉപയോഗിച്ച് ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ബി ടീമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ , സക്കീർ ഹുസൈൻ, ടോണി ചമ്മിണി, തമ്പി സുബ്രഹ്‌മണ്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ സമാപിച്ചു.