പെരുമ്പാവൂർ: അയ്‌മുറി പടിക്കൽ പുത്തൻവീട് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കുടുംബയോഗം ഹാളിൽ നടന്ന മത്സരം പി.കെ. രാജീവ് നയിച്ചു. പൊതുവിഭാഗത്തിൽ രേണുക ചന്ദ്രൻ (കൂവപ്പടി) ഒന്നാം സ്ഥാനവും ഡി. കൃഷ്ണപ്രിയ (വാഴക്കുളം) രണ്ടാം സ്ഥാനവും, അഭിഷേക് ശിവൻ (തൊടാപറമ്പ്) മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തിൽ ഇ.എസ്. അദ്രിനാഥ് ഒന്നാം സ്ഥാനവും, ആർ. ദേവദയ രണ്ടാം സ്ഥാനവും, ഇ.എസ്. അഭീന്ദ്രനാഥ് മൂന്നാം സ്ഥാനവും നേടി. മൂന്നു പേരും തൊടാപറമ്പ് വ്യാസ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. സരിത് എസ്. രാജ്, പി.കെ. സന്തോഷ് കുമാർ, കെ. കേശവൻ കുട്ടി, പി.ജി. മനോജ് കുമാർ എന്നിവർ നേതൃത്വം നല്കി.