തൃപ്പൂണിത്തുറ: വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കന്മാരെ ഡൽഹിയിൽ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൃപ്പൂണിത്തറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. പോൾ, നേതാക്കളായ സി. വിനോദ്, കെ. കേശവൻ, ടി. എം. അബ്ബാസ്, ടി. രാജീവ്, സതീഷ്‌വർമ്മ, എം.എസ്. സതീശൻ, ആർ. നന്ദകുമാർ, ഇ.എസ്. സന്ദീപ്, എൻ.എക്സ്. അൻസലിം, ടി.എസ്. സജിത്ത്, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.