fish

കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​വി​ന​യാ​യി
പ്ര​ത്യേ​ക​ ​ലേ​ഖ​കൻ
കൊ​ച്ചി​:​സ​മു​ദ്ര​മ​ത്സ്യ​ല​ഭ്യ​ത​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 2024​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നാ​ലു​ശ​ത​മാ​നം​ ​കു​റ​ഞ്ഞെ​ന്ന് ​കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​റി​പ്പോ​ർ​ട്ട്.​ഇ​ന്ത്യ​യി​ലാ​കെ​ ​ര​ണ്ടു​ശ​ത​മാ​നം​ ​കു​റ​വാ​ണ് ​ഇ​ടി​വാ​ണു​ള്ള​ത്.​ ​അ​തേ​സ​മ​യം,​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ല​ഭി​ച്ച​ത് ​മ​ത്തി​യാ​ണ്(7.9​ ​ശ​ത​മാ​നം​).​ഇ​ന്ത്യ​യൊ​ട്ടാ​കെ​ ​ല​ഭി​ച്ച​ത് 34.7​ ​ല​ക്ഷം​ ​ട​ൺ​ ​മ​ത്സ്യ​മാ​ണ്.​ ​അ​യ​ല​യാ​ണ് ​കൂ​ടു​ത​ൽ​ ​ല​ഭി​ച്ച​ത്(2.63​ ​ല​ക്ഷം​ ​ട​ൺ​).​മ​ത്സ്യ​ല​ഭ്യ​ത​യി​ൽ​ ​ഗു​ജ​റാ​ത്ത് ​(7.54​ ​ല​ക്ഷം​ ​ട​ൺ​),​ത​മി​ഴ്‌​നാ​ട് ​(6.79​ ​ല​ക്ഷം​ ​ട​ൺ​)​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ആ​ദ്യ​ ​ര​ണ്ടു​ ​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​കേ​ര​ളം​ ​മൂ​ന്നാ​മ​ത്(6.10​ ​ല​ക്ഷം​ ​ട​ൺ)
വ​ർ​ഷാ​രം​ഭ​ത്തി​ൽ​ ​കി​ലോ​ 400​ ​രൂ​പ​ ​വ​രെ​യെ​ത്തി​യ​ ​മ​ത്തി​ ​വി​ല,​ ​ല​ഭ്യ​ത​ ​കൂ​ടി​യ​തോ​ടെ​ ​സെ​പ്തം​ബ​ർ,​ ​ഡി​സം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ 30​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​ഞ്ഞു.
2024​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​വ​രെ​യു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​മീ​ൻ​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞു.​ ​മ​ല​പ്പു​റം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​ ​വ​ർ​ദ്ധി​ച്ചു.
യ​ന്ത്ര​വ​ത്കൃ​ത​ ​യാ​ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​ട്രി​പ്പി​ൽ​ ​ശ​രാ​ശ​രി​ 2,959​ ​കി​ലോ​യും​ ​ചെ​റു​കി​ട​ ​യാ​ന​ങ്ങ​ൾ​ക്ക് 174​ ​കി​ലോ​യും​ ​മ​ത്സ്യം​ ​ല​ഭി​ച്ച​താ​യി​ ​ക​ണ്ടെ​ത്തി.​ ​പ​ര​മ്പ​രാ​ഗ​ത​ ​വ​ള്ള​ങ്ങ​ൾ​ 41​ ​കി​ലോ​ ​മ​ത്സ്യ​മാ​ണ് ​ഒ​രു​ ​ട്രി​പ്പി​ൽ​ ​പി​ടി​ച്ച​ത്.
സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ​ ​ഫി​ഷ​റി​ ​റി​സോ​ഴ്‌​സ​സ് ​അ​സ​സ്‌​മെ​ന്റ്,​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​ആ​ൻ​ഡ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​വി​ഭാ​ഗ​മാ​ണ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്.

മ​ത്സ്യ​ബ​ന്ധ​നം​ 2024
അ​ഖി​ലേ​ന്ത്യാ​ത​ലം

(​മ​ത്സ്യം:​ ​ല​ക്ഷം​ ​ട​ൺ)
അ​യല:2.63
മ​ത്തി ​:2.41
പാ​മ്പാട:2.29
ക​ണ​വ,​ ​കൂ​ന്ത​ൽ,​ ​നീ​രാ​ളി​ ​:​ 2.06
ആ​ഴ​ക്ക​ട​ൽ​ ​ചെ​മ്മീ​ൻ​:​ 1.86

കേ​ര​ളം

മ​ത്സ്യം ല​ഭ്യ​ത​(​ല​ക്ഷം​ ​ട​ൺ)
മ​ത്തി​ 1.49
അ​യ​ല​ 61,490
ചെ​മ്മീ​ൻ​ ​ക​രി​ക്കാ​ടി,​ ​പൂ​വാ​ല​ൻ,​ ​നാ​ര​ൻ,​ ​കാ​ര​ച്ചെ​മ്മീ​ൻ​ 44,​ 630
കൊ​ഴു​വ​ 44,​ 440
കി​ളി​മീ​ൻ​ 33,890