തൃപ്പൂണിത്തുറ: പ്രെഡിക്ടീവ് ഹോമിയോപ്പതി കൊച്ചികേന്ദ്രവും തൃപ്പൂണിത്തുറ സത്യസായി സേവാസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോപ്പ് ഫോർ ദി ഹോപ്‌ലെസ് ക്യാമ്പ് 15ന് രാവിലെ 10ന് സേവാസമിതിയിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ചാരിറ്റബിൾ ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾക്കും തുടക്കമാകും. ഓട്ടിസം, ബുദ്ധിമാന്ദ്യം, കാഴ്ച, കേൾവിപ്രശ്നങ്ങൾ, ജനിതക തകരാറുകൾ തുടങ്ങിയ രോഗികൾക്കായാണ് ക്യാമ്പ്. മൂന്നുമാസം കൂടുമ്പോൾ നടക്കുന്ന ക്യാമ്പിൽ ചികിത്സയും മരുന്നും സൗജന്യമാണ്. പ്രെഡിക്ടീവ് ഹോമിയോപ്പതി ഡയറക്ടർ ഡോ. അംബരീഷ് വിജയകറിന്റെ മാർഗനിർദ്ദേശത്തിൽ നടക്കുന്ന ക്യാമ്പിൽ കൊച്ചി കേന്ദ്രം ഡയറക്ടർ ഡോ. സഞ്ജീവ് ലാസർ, ഡോ. റെജ തശ്രീഫ് എന്നിവർ നേതൃത്വം നൽകും.