മൂവാറ്റുപുഴ : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മൂവാറ്റുപുഴ എസ്.എൻ.ബിഎഡ് കോളേജിന്റെയും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ നടന്ന പ്രൊഫ. എം.കെ.സാനുമാഷ് അനുസ്മരണ സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ബി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന , എസി.എൻ. ബിഎഡ് കോളേജ് അസിസ്റ്റന്റ് പൊഫസർ ഡോ. ജി .ആശ, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ടി.കെ. സുരേഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.