rambootan

മൂവാറ്റുപുഴ: റംബുട്ടാൻ പഴത്തിന് വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. റബ്ബർ കൃഷി ലാഭകരമല്ലാതായപ്പോൾ പല കർഷകരും റംബുട്ടാൻ, പൈനാപ്പിൾ, മംഗോസ്റ്റിൻ തുടങ്ങിയ പഴവർഗങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. ഉത്പാദനം വർദ്ധിച്ചതാണ് ഒരാഴ്ചക്കിടെ വില കുറയാൻ കാരണം. കിലോഗ്രാമിന് 250 രൂപയുണ്ടായിരുന്ന റംബുട്ടാന്റെ വില ഇപ്പോൾ 150 രൂപയായി കുറഞ്ഞു. റംബുട്ടാൻ കൃഷി ചെയ്യുന്ന എറണാകുളം, കോട്ടയം, പത്തനംതിട്ട, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർക്കാണ് വിലയിടിവ് വലിയ തിരിച്ചടിയായി മാറിയത്.

കർഷകരുടെ പ്രതിസന്ധികൾ
1. സാധാരണഗതിയിൽ കർഷകർ കച്ചവടക്കാരുമായി മുൻകൂട്ടി വില നിശ്ചയിച്ച് ധാരണയിലെത്താറുണ്ട്. എന്നാൽ വില ഇടിഞ്ഞതോടെ കച്ചവടക്കാരും കർഷകരും വലിയ പ്രതിസന്ധിയിലായി.
2. വിളവെടുത്ത റംബുട്ടാൻ 36 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചില്ലെങ്കിൽ കേടുവരും. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കാരണം കയറ്റുമതി നിലച്ചതും കേരളത്തിൽ കച്ചവടം കുറഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കി.

ഈ പ്രതിസന്ധി മറികടക്കാൻ കൃഷിവകുപ്പ് ഇടപെടണമെന്നും ഹോർട്ടി കോർപ്പ് വഴി റംബുട്ടാൻ സംഭരിച്ച് വിതരണം ചെയ്യണം. പ്രതിവർഷം ഏകദേശം 250 കോടി രൂപയുടെ റംബുട്ടാനാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. കർഷകർക്ക് താങ്ങുവില ഉറപ്പാക്കി പഴങ്ങൾ സംഭരിക്കണ
എൽദോ എബ്രഹാം
മുൻ എം.എൽ.എ

റംബുട്ടാനിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം.
ജോസി കൊച്ചുകുടി
പഴവർഗ കൃഷി വിദഗ്ദ്ധൻ