കൊച്ചി: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ (എ.കെ.എസ്.ടി.യു) നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുത്ത യുവ അദ്ധ്യാപകർക്കായി നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ അദ്ധ്യക്ഷനായി. ഒ.കെ. ജയകൃഷ്ണൻ, എൻ. ശ്രീകുമാർ, കെ.സി. സ്‌നേശ്രീ, എം. വിനോദ്, ബിജു പട്ടേരി എന്നിവർ സംസാരിച്ചു.