block
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊച്ചി നോർത്ത് ബ്ലോക്ക് കമ്മിറ്റി വഞ്ചിസ്‌ക്വയറിൽ നടത്തിയ ധർണ മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊച്ചി നോർത്ത് ബ്ലോക്ക് കമ്മിറ്റി വഞ്ചിസ്‌ക്വയറിൽ ധർണ നടത്തി. മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. നേതാക്കളായ പി.കെ. വേണു, ജോൺ, നിർമലാദേവി, ജോസഫ് എന്നിവർ സംസാരിച്ചു.