കൊച്ചി: നേര്യമംഗലം പി.എം.ശ്രീ ജവാഹർ നവോദയ വിദ്യാലയത്തിൽ ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി. വിക്രം സാരാഭായി സ്‌പേസ് സെന്റർ, ലിക്യുഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐ.എസ്.ആർ.ഒ ഇന്റേണൽ സിസ്റ്റംസ് യൂണിറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നി സ്ഥാപനങ്ങൾ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഐ.എസ്.ആർ.ഒ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്ടർ ഡോ. തരുൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽൾ സ്റ്റെല്ലാ ഹെബ്‌സി ബായി അദ്ധ്യക്ഷയായി.
എഫ്.സി.ജി-വി.എസ്.എസ്.സി ഗ്രൂപ്പ് ഡയറക്ടർ എൽ. ജയലക്ഷ്മി എൽ, എൻ. ശ്രീനിവാസ്, ഡോ. സനന്ത് എച്ച്. മേനോൻ, അശ്വതി ആർ. കൃഷ്ണൻ. ഡോ. ബിനു മാർക്കോസ് എന്നിവർ സംബന്ധിച്ചു. ശാസ്ത്ര പ്രദർശനവും ക്വിസ് മത്സരവും നടന്നു. വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി.