warrior-society-

പറവൂർ: സമസ്ത കേരള വാര്യർ സമാജം പറവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണമാസാചരണം യൂണിറ്റ് പ്രസിഡന്റ്‌ ജയകൃഷ്ണൻ എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ അദ്ധ്യക്ഷനായി. ശ്രീകണ്ഠശ്വരം സുരേഷ് രാമായണം പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സന്തോഷ് വാര്യർ, ട്രഷറർ ചന്ദ്രൻ വാര്യർ, വനിതാവേദി പ്രസിഡന്റ്‌ സുധ സത്യൻ, സെക്രട്ടറി രമ്യ ഇന്ദുകുമാർ, ഡോ, ജയചന്ദ്രൻ പെരുവാരം, സത്യൻ വാര്യർ തത്തപ്പിള്ളി, രാമവാരിയർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് രാമായണ പാരായണം, രാമായണം ക്വിസ്, ഭജന എന്നിവ നടന്നു.