cpm-karumalloor

പറവൂർ: ലഹരിക്കെതിരെ സി.പി.എം മാട്ടുപുറത്ത് നടത്തിയ ബഹുജനകൂട്ടായ്മ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കലാ, കായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുമുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. റിട്ട. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ മൊയ്‌തീൻ നൈന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആലുവ ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ പി.എസ്. അഷ്റഫ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. വി.എൻ. സുനിൽ, വി.സി. അഭിലാഷ്, എൻ.എസ്. സദാനന്ദൻ, എൻ.എം. സജിൽ, എ.എ. നസീർ എന്നിവർ സംസാരിച്ചു.