പറവൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവാസി പെൻഷനും തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കും കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കേരള പ്രവാസി സംഘം പറവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സി.ഇ. നാസർ, കെ.പി. സുരേഷ്, ടി.വി. നിധിൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.കെ. സുരേഷ് (പ്രസിഡന്റ്), എ. വത്സലൻ, ഡി. വത്സൻ, എൻ.എ. ഉമ്മർ (വൈസ് പ്രസിഡന്റുമാർ), ടി.ആർ. അശ്വിൻകുമാർ (സെക്രട്ടറി), കെ.പി. സുരേഷ്, പി.ഒ. ജാനുവരിയൂസ് ജോയ് (ജോയിന്റ് സെക്രട്ടറിമാർ), വാടയാളത്ത് റഹിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.