കോതമംഗലം: തൃപ്പൂണിത്തുറ ആർ. എൽ.വി ഫൈൻ ആർട്സ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ആർഎൽവ്യൂസ് 15,16,17 തീയതികളിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ചിത്രരചനാ ക്യാമ്പ് നടത്തും. കാട്, മനുഷ്യൻ, മൃഗം എന്നതാണ് വിഷയം. വനം വകുപ്പിന്റെയും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്. ചിത്രകാരൻ ടോം വട്ടക്കുഴി ഉദ്ഘാടനം ചെയ്യും.