പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ്, പോളിടെക്നിക് കോളേജിൽ നിന്ന് ബി.ടെക്, ഡിപ്ളോമ കോഴ്സുകൾ പൂർത്തിയായ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി നടന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എ.എ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനായി. സഭ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ കെ.എസ്. സന്തോഷ്കുമാർ, പ്രിൻസിപ്പൽ ഡോ. പി. ആത്മറാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.സി. സാബു, പി.ടി.എ ഭാരവാഹികളായ ഡോ. രേഖ ദേവദാസ്, സന്തോഷ് എന്നിവർ സംസാരിച്ചു.