പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ മൂത്തൂറ്റ് വോളിബാൾ അക്കാഡമിക്ക് ഇരട്ടകിരീടം. ആൺകുട്ടികളുടെ ഫൈനലിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിനെയും പെൺകുട്ടികളുടെ ഫെനലിൽ കരിമ്പാടം ഡി.ഡി.സഭ സ്കൂളിനെയും നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ 16 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 9 ടീമും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിജയികൾക്ക് മൂത്തൂറ്റ് അക്കാഡമി ടെക്നിക്കൽ ഡയറക്ടർ ടി. ബിയോജ് ബാബു ട്രോഫികൾ സമ്മാനിച്ചു. ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി ആൻഡ്രൂസ് കടുത്തൂസ്, കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി, പി. ദേവരാജൻ, എ.ജി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.