kelu

ആലുവ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നവീകരിച്ച എടത്തല ഗ്രാമപഞ്ചായത്തിലെ എരുമത്തലമൂല നഗർ മന്ത്രി കെ.ആർ. കേളു ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെടുത്തി നഗറിലെ 22 വീടുകളുടെ മെയിന്റനൻസ്, റോഡുകളുടെ പാർശ്വങ്ങളിൽ ഹാൻഡ് റെയിൽ സ്ഥാപിക്കൽ, റോഡുകളുടെ അറ്റകുറ്റപ്പണി, കാവ് നവീകരണം, 9 ടോയ്‌‌ലറ്റ് ബ്ളോക്കുകളുടെ നവീകരണം എന്നിവയാണ് പൂർത്തീകരിച്ചത്.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ മാങ്ങാട്ട്, ജനപ്രതിനിധികളായ റൈജ അമീർ, അസീസ് മൂലയിൽ, അസ്മ ഹംസ, സുമയ്യ സത്താർ, എം.എ. അജീഷ്, സുധീർ മീന്ത്രക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എം. ഖില്ലർ, മുഹമ്മദ് റഫീ, പി.കെ.എ. ജബ്ബാർ, സലീം എടത്തല, അബ്ദുസലാം, അഭിലാഷ്, ലക്ഷ്മി സരസൻ, അരവിന്ദ് സന്തോഷ് എന്നിവർ സംസാരിച്ചു.