അങ്കമാലി: അങ്കമാലി സെന്റ് മേരീസ് യാക്കോബായ സൂനോറോ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 13 മുതൽ 15 വരെ നടക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, എട്ടിന് വികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ പെരുന്നാളിന് കൊടിയേറ്റും. തുടർന്ന് ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനം ഉണ്ടാകും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകിട്ട് 6.30-ന് മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാപ്രാർഥന, 8.30-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശുദ്ധ സുനോറോ പേടകത്തിൽ നിന്നെടുത്ത് പൊതുദർശനത്തിന് വയ്ക്കും. 15 ന് രാവിലെ 8.30-ന് വിശുദ്ധ കുർബാന തുടർന്ന് സ്‌കോളർഷിപ്പ് വിതരണം, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയുണ്ടാകും.